Thursday, 14 June 2007
എല്ലാം ദൈവത്തിന്‍റെ കൈകളില്‍
എല്ലാം ദൈവത്തിന്‍റെ കൈകളില്‍&

ഇരുപതിലേറെ വിദ്യാര്‍ത്ഥികളുമായി നഗരത്തിലൂടെ ചീറിപ്പായുകയാണ് , ബസ്സോ വേനോ അല്ല മൂന്നുചക്രമുള്ള റിക്ഷകളാണ് . അപകടം മുന്നില്‍ ഉണ്ടെന്നറിഞ്ഞിട്ടും റിക്ഷകളില്‍ പരമാധി കുട്ടികളെ കയറ്റി കുത്തി നറച്ചു കൊണ്ടു പോകുന്ന കാഴ്ചയാണ് കാണുന്നത് . നാലാം ക്ളാസിന് താഴെയുള്ള കുട്ടികളാണ് ഓട്ടോറിക്ഷകളില്‍ അധികവും സഞ്ചരിക്കുന്നത്. കുട്ടികളുടെ സുരക്ഷക്കുവേണ്ടി ഓട്ടോറിക്ഷയുടെ വാതില്‍ കന്പികള്‍ തടയണയായി വയ്ക്കുന്നത് അപൂര്‍വ്വം വാഹനങ്ങളില്‍ മാത്രം . സാന്പത്തിക ഞരുക്കവും സ്കൂള്‍ ബസ്സുകളുടെ സേവനം എല്ലായിടത്തും എത്താത്തതും രക്ഷിതാക്കളെ വിദ്യാര്‍ത്ഥികളെ റിക്ഷയില്‍ പറഞ്ഞയ്ക്കുവാന്‍ നിര്‍ബന്ധിപ്പിക്കുന്നു. നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും അപകട യാത്ര കണ്ടില്ലെന്ന് നടിക്കുകയാണ് പോലീസും വേണ്ടപ്പെട്ടവരും . അപകടം ഉണ്ടായതിനുശേഷം മുന്‍കരുതല്‍ ഇടുക്കാതെ അപകടത്തിന് മുന്പ് കരുതല്‍ കൊള്ളുന്നതല്ലേ ശരി.